തിരുവനന്തപുരം ജില്ല

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു....

രാജീവ് പി നായർ

പ്രസിഡൻ്റ്

ഡെയ്‌സി ബൈജു

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ആര്‍ ഭാസി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീത പി

ചെയർപേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദ്‌രാജ് ബി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫൈസൽ എ എസ്
ഫൈസൽ എ എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് വാമനപുരം ഗ്രാമപഞ്ചായത്ത്. മെയിൻ സെൻട്രൽ (എംസി) റോഡിൽ (സംസ്ഥാന പാത 1) യോട് ചേർന്ന് സ്ഥിതി ചെയ്യുന്നതും  ചരിത്രപരമായ പ്രാധാന്യത്താലും ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വാമനപുരം നദിയുടെ മനോഹരമായ തീരത്തുള്ള സ്ഥലത്താലും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജില്ല :തിരുവനന്തപുരം, താലൂക്ക്: നെടുമങ്ങാട്, ബ്ലോക്ക് :വാമനപുരം, വിസ്തീര്‍ണ്ണം: 23.87 ച.കി.മീ, വാര്‍ഡുകളുടെ എണ്ണം :16 , ജനസംഖ്യ  :21038 , പുരുഷന്‍മാര്‍ :9653 , സ്ത്രീകള്‍ :11385 , ജനസാന്ദ്രത  :842 , സ്ത്രീ : പുരുഷ അനുപാതം :1100 ,മൊത്തം സാക്ഷരത :93.85 % ,സാക്ഷരത (പുരുഷന്‍മാര്‍  :96.47 % ,സാക്ഷരത (സ്ത്രീകള്‍):91.67 %, 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ 1939-40 കാലഘട്ടങ്ങളില്‍ (കൊ.വ 1115) വാമനപുരം വില്ലേജുയൂണിയന്‍ നിലവില്‍ വന്നതായി ചരിത്രരേഖകളില്‍ കാണുന്നു. വാമനപുരം, കീഴ്ചേരി, ആനക്കുടി, മിതൃമ്മല, കല്ലറ, തുമ്പോട്, തെങ്ങുംകോട്, പാങ്ങോട്, ഭരതനൂര്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ വിശാലമായ ഭൂപ്രദേശം അന്ന് ഈ വില്ലേജുയൂണിയന്റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നു. നെടുമങ്ങാട് തഹസീല്‍ദാര്‍ വേലായുധന്‍നായര്‍ പ്രസിഡന്റും പരസ്പരസഹായ സഹകരണ ഇന്‍സ്പെക്ടര്‍ വൈസ് പ്രസിഡന്റുമായിരുന്നു. വില്ലേജുയൂണിയന്‍ ഭരണസമിതിയില്‍ പി.ഡബ്യൂ.ഡി.സെക്ഷന്‍ ആഫീസര്‍, ആറ്റിങ്ങല്‍ കൃഷി ഇന്‍സ്പെക്ടര്‍, വാമനപുരം സബ് രജിസ്ട്രാര്‍ എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധികളും, വെങ്കിടചെല്ലശര്‍മ്മ, കുഞ്ഞന്‍പിള്ള, ഗംഗാധരന്‍, ഗോവിന്ദകുറുപ്പ്, നാരായണന്‍ നാടാര്‍, അസനാരുപിള്ള എന്നിവര്‍ ജനകീയ പ്രതിനിധികളുമായിരുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

November 17, 2026

കേരളോത്സവം

വാമനപുരം ഗ്രാമപഞ്ചായത്തിൽ നവംബർ 13 മുതൽ 15 വരെ നടന്ന കേരളോത്സവം 2026 സമാപിച്ചു. പഞ്ചായത്തിൻറെ വിവിധ വാർഡുകളിൽ നിന്നും കാർഷിക, കലാ കായിക മത്സരങ്ങളിൽ 200 ഓളം യുവ പ്രതിഭകള്‍ മാറ്റുരച്ച ടി കേരളോത്സവത്തിൻറെ സമാപന സമ്മേളനവും സമ്മാന ദാനവും നവംബർ 15 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് വാമനപുരം ഗവ യു.പി.എസ്...

കൂടുതൽ വായിക്കുക