തൂഫാൻ ഗ്രാമസഭ ഉദ്ഘാടനം
October 12, 2026
വാമനപുരം ഗ്രാമപഞ്ചായത്ത് "തൂഫാൻ തദ്ദേശം" വുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ഗ്രാമസഭകള്‍ വാഴ്വേലിക്കോണം വാർഡിലെ എസ്.കെ.വി എൽ.പി.എസ് പരപ്പാറമുകൾ വച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജീവ് പി നായർ അദ്ധ്യക്ഷനായ യോഗത്തിൽ ബഹു വാമനപുരം എം.എൽ.എ സുധീർഷാ പാലോട് ഉദ്ഘാടനം നിർവ്വഹിച്ചു . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ മെമ്പറായ ശ്രീ അമി തിലക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഡെയ്സി ബൈജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ആർ ഭാസി , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് രാജ്, വിവിധ വാർഡുകളിൽ നിന്നുളള ജനപ്രതിനിധികൾ, വാഴ്വേലിക്കോണം വാർഡിലെ നാട്ടുകാർ തുടങ്ങിയവർ ടി ഗ്രാമസഭയിൽ പങ്കെടുത്തു.