കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാടും ദൗത്യവും ഗുണമേന്മാനയവും

 
👁
കാഴ്ചപ്പാട്
സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച്, ശുചിത്വവും സാമൂഹിക ക്ഷേമവും ഉറപ്പാക്കിയ മാതൃക ഗ്രാമപഞ്ചായത്തായി വാമനപുരത്തെ മാറ്റുക.
 
🎯
ദൗത്യം
ജനപങ്കാളിത്തം ഉറപ്പാക്കി അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക.
 
ഗുണമേന്മ നയം
പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് വാമനപുരം ഗ്രാമപഞ്ചായത്തിന്റെ നയം.