തിരുവനന്തപുരം ജില്ല
കേരളോത്സവം

November 17, 2026

വാമനപുരം ഗ്രാമപഞ്ചായത്തിൽ നവംബർ 13 മുതൽ 15 വരെ നടന്ന കേരളോത്സവം 2026 സമാപിച്ചു. പഞ്ചായത്തിൻറെ വിവിധ വാർഡുകളിൽ നിന്നും കാർഷിക, കലാ കായിക  മത്സരങ്ങളിൽ 200 ഓളം യുവ പ്രതിഭകള്‍  മാറ്റുരച്ച ടി കേരളോത്സവത്തിൻറെ സമാപന സമ്മേളനവും സമ്മാന ദാനവും  നവംബർ 15 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് വാമനപുരം ഗവ യു.പി.എസ് യിൽ , വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജീവ് പി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ബഹു. വാമനപുരം എം.എൽ.എ ശ്രീ സുധീർഷാ പാലോട് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  വിനോദ് രാജ് സ്വാഗത പ്രസംഗം നടത്തുകയും,    ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഡെയ്സി ബൈജു,  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനിൽകുമാർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ആർ ഭാസി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത, വിവിധ വാർഡുകളിൽ നിന്നുളള ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക  രംഗത്തെ പ്രമുഖർ, , ക്ലബ് ഭാരവാഹികൾ, പഞ്ചായത്ത്, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ  ടി ചടങ്ങിൽ പങ്കെടുത്തു.  ആയതിൽ ക്ലബ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ MVR ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്  മാവേലിനഗർ ഓവറോൾ കിരീടവും, യുവജ്യോതി ക്ലബ് രണ്ടാം സ്ഥാനവും നേടി.  പഞ്ചായത്ത് സെക്രട്ടറി ശ്രീ ഫൈസൽ എ എസ് ടി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

Keralolsavam