ജനജാഗ്രത സമിതി

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരണ പ്രവർത്തനങ്ങൾക്ക് തദ്ദേശീയ തലത്തിൽ നേതൃത്വം നൽകുന്നതിനും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി കാര്യക്ഷമമായ ഏകോപനം കൊണ്ടുവരുന്നതിനും അതിലൂടെ മികവു സേവനം ജനങ്ങളിൽ എത്തിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡൻറ്  അഥവാ ചെയർപേഴ്സൺമാരുടെ അധ്യക്ഷതയിൽ ജന ജാഗ്രത സമിതികൾ രൂപീകരിക്കുകയും, ​കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയിലുണ്ടായ ശോഷണം തുടങ്ങിയ വിവിധ കാരണങ്ങളാൽ ജനവാസ മേഖലയിലെ വന്യമൃഗ സാന്നിദ്ധ്യത്തിന് ആക്കം കൂട്ടി. പെട്ടെന്നുണ്ടാകുന്ന വന്യമൃഗാക്രമണങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമായ് ഈ സമിതികൾ പ്രവർത്തിച്ചുവരുന്നു. .

​​  സ.ഉ. (സാധാ) നം. 104/2025/വനം, തീയതി 12-03-2025 പ്രകാരം പുനഃസംഘടിപ്പിച്ച  ജനജാഗ്രത സമിതിയുടെ ഘടന ചുവടെ ചേർക്കുന്നു.

  1. ​തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് (അധ്യക്ഷൻ)
  2. ​തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് (ഉപാധ്യക്ഷൻ)
  3. ​ജില്ലാ പഞ്ചായത്ത് മെമ്പർ
  4. ​ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
  5. ​ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥൻ (റെയിഞ്ച് ഓഫീസർ / ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ) (കൺവീനർ)
  6. ​തഹസിൽദാർ / വില്ലേജ് ഓഫീസർ
  7. ​പ്രാദേശിക കൃഷി ഓഫീസർ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന കൃഷി വകുപ്പിലെ ഒരു ഓഫീസർ
  8. ​പ്രാദേശിക വെറ്ററിനറി ഡോക്ടർ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന മൃഗ സംരക്ഷണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ
  9. ​പ്രാദേശിക വില്ലേജ് ഡെവലപ്മെന്റ് ഓഫീസർ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ബ്ലോക്ക് ഡെവലപ്മെന്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ
  10. ​പ്രാദേശിക പോലീസ് സബ് ഇൻസ്പെക്ടർ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ
  11. ​പ്രദേശത്തെ ബന്ധപ്പെട്ട ഹെൽത്ത് സെന്ററിലെ ഡോക്ടർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ആരോഗ്യ പ്രവർത്തകൻ
  12. ​വാർഡ് കൗൺസിലർ / മെമ്പർ
  13. ​പ്രദേശത്തിന്റെ ചുമതലയുള്ള ട്രൈബ് ഫോറസ്റ്റ് ഓഫീസർ
  14. ​വനസംരക്ഷണ സമിതി / ഇക്കോ-ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ്
  15. ​വനം വകുപ്പ് ഉദ്യോഗസ്ഥർ നോമിനേറ്റ് ചെയ്യുന്ന അതത് മേഖലയിലെ 3 കർഷകർ
  16. ​അംഗീകൃത സന്നദ്ധ സംഘടനകളിൽ നിന്നും കൺവീനർ നാമ നിർദ്ദേശം ചെയ്യുന്ന ഒരംഗം