തിരുവനന്തപുരം ജില്ല
ചരിത്രം

🏛️

ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

വാമനപുരം ഗ്രാമപഞ്ചായത്തിന്റെ ഭരണചരിത്രവും പൈതൃകവും നാട്ടറിവുകളും

📜

ചരിത്രത്തിലൂടെ വാമനപുരം

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ 1939-40 കാലഘട്ടങ്ങളിൽ (കൊ.വ 1115) വാമനപുരം വില്ലേജുയൂണിയൻ നിലവിൽ വന്നതായി ചരിത്രരേഖകളിൽ കാണുന്നു. വാമനപുരം, കീഴ്ചേരി, ആനക്കുടി, മിതൃമ്മല, കല്ലറ, തുമ്പോട്, തെങ്ങുംകോട്, പാങ്ങോട്, ഭരതനൂർ ഭാഗങ്ങൾ ഉൾപ്പെടെ വിശാലമായ ഭൂപ്രദേശം അന്ന് ഈ വില്ലേജുയൂണിയന്റെ അതിർത്തിക്കുള്ളിൽ ആയിരുന്നു.

⏳

വാമനപുരത്തിന്റെ ചരിത്രകാലരേഖ

 
1939-40
(കൊ.വ 1115)

വാമനപുരം വില്ലേജുയൂണിയൻ

വാമനപുരം വില്ലേജുയൂണിയൻ നിലവിൽ വന്നു. നെടുമങ്ങാട് തഹസീൽദാർ വേലായുധൻനായർ പ്രസിഡന്റും പരസ്പരസഹായ സഹകരണ ഇൻസ്പെക്ടർ വൈസ് പ്രസിഡന്റുമായിരുന്നു.

1115

ആദ്യകാല ഭരണസംവിധാനം

വില്ലേജുയൂണിയൻ ഭരണസമിതിയിൽ പി.ഡബ്ല്യു.ഡി. സെക്ഷൻ ഓഫീസർ, ആറ്റിങ്ങൽ കൃഷി ഇൻസ്പെക്ടർ, വാമനപുരം സബ് രജിസ്ട്രാർ എന്നിവർ സർക്കാർ പ്രതിനിധികളും, വെങ്കിടചെല്ലശർമ്മ, കുഞ്ഞൻപിള്ള, ഗംഗാധരൻ, ഗോവിന്ദകുറുപ്പ്, നാരായണൻ നാടാർ, അസനാരുപിള്ള എന്നിവർ ജനകീയ പ്രതിനിധികളുമായിരുന്നു.

1115–1117

ആദ്യകാല ജനക്ഷേമ പ്രവർത്തനങ്ങൾ

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിവിളക്കുകളായി മണ്ണെണ്ണവിളക്കുകൾ സ്ഥാപിച്ചിരുന്നു. വീടുകളിൽ ചെന്ന് പരിശോധന നടത്തുന്നതിന് മിഡ് വൈഫുകളെയും പരിസര ശുചീകരണത്തിന് തൂപ്പുകാരെയും നിയമിച്ചിരുന്നു.

1117

വില്ലേജുയൂണിയൻ പുനഃസംഘടന

വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള നെല്ലനാട് പകുതിയിലെ ചില ഭാഗങ്ങളും പുല്ലമ്പാറ പകുതിയുടെ ചില ഭാഗങ്ങളും കൂട്ടിച്ചേർത്ത് പുതിയ വാമനപുരം വില്ലേജുയൂണിയൻ നിലവിൽ വന്നു. വാമനപുരം സത്രം വില്ലേജുയൂണിയൻ ഓഫീസായി ഉപയോഗിച്ചുപോന്നു.

പുതിയ വില്ലേജുയൂണിയന്റെ പ്രസിഡന്റായി അഡ്വ. മാധവക്കുറുപ്പ് 4 വർഷക്കാലവും പത്മനാഭപിള്ള പ്രസിഡന്റായി 2 വർഷക്കാലവും അധികാരത്തിൽ തുടർന്നതായി രേഖകളിൽ കാണുന്നു.

01/01/1958

വാമനപുരം ഗ്രാമപഞ്ചായത്തിന്റെ രൂപീകരണം

1951-ലെ തിരു-കൊച്ചി പഞ്ചായത്ത് നിയമം അനുസരിച്ച് 01/01/1958-ൽ താലൂക്കിൽ രൂപം കൊണ്ട ആദ്യകാല പഞ്ചായത്തുകളിൽ ഒന്നായിരുന്നു വാമനപുരം.

കീഴ്ചേരി, വാമനപുരം, ആനാംകുഴി, കാഞ്ഞിരംപാറ, കല്ലറ, തുമ്പോട്, മിതൃമ്മല, അരുവിപ്പുറം തുടങ്ങി എട്ട് വാർഡുകൾ ഉൾപ്പെട്ടതായിരുന്നു ആദ്യത്തെ വാമനപുരം പഞ്ചായത്ത്.

1963

പഞ്ചായത്ത് പുനഃസംഘടന

1963-ൽ പഞ്ചായത്ത് പുനഃസംഘടിപ്പിച്ചപ്പോൾ പഞ്ചായത്തിന്റെ മുഖഛായ വീണ്ടും മാറി. പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ നെല്ലനാട് പഞ്ചായത്തിന് കൈമാറുകയും ചെയ്തു.

18-12-1963-ൽ നിലവിൽ വന്ന പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി എസ്. കൃഷ്ണൻ നായരും വൈസ് പ്രസിഡന്റായി എൻ. പരമുവൈദ്യനും തെരഞ്ഞെടുക്കപ്പെട്ടു.

1977

പഞ്ചായത്ത് പുനഃസംഘടന

1977-ലെ പഞ്ചായത്ത് പുനഃസംഘടനയോടെ പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന മീതൂർ, മേലാറ്റുമൂഴി വാർഡുകൾ വാമനപുരം പഞ്ചായത്തിനോട് കൂട്ടിച്ചേർക്കുകയും കല്ലറ, തുമ്പോട് എന്നീ വാർഡുകൾ കല്ലറ പഞ്ചായത്തിന് കൈമാറുകയും ചെയ്തു.

വാർഡുകൾ പുനഃസംഘടിപ്പിച്ച് എണ്ണം ഒമ്പതായി ഉയർത്തുകയും ചെയ്തു.

1994

പഞ്ചായത്ത് രാജ് നിയമം

73-ാം ഭരണഘടനാഭേദഗതിയെ തുടർന്ന് 1994-ൽ സംസ്ഥാനത്ത് നിലവിൽ വന്ന പഞ്ചായത്ത് രാജ് നിയമപ്രകാരം വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടു. വാർഡുകൾ പുനഃസംഘടിപ്പിച്ച് പത്തെണ്ണമായി ഉയർത്തുകയും ചെയ്തു.

👤

ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്

എം. ഷാഹുൽ ഹമീദ്
🏛️

ദീർഘകാലം തുടർന്ന ഭരണസമിതി

പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘകാലം അധികാരത്തിൽ തുടർന്ന ഭരണസമിതിയായിരുന്നു 18-12-1963-ൽ നിലവിൽ വന്ന ഭരണസമിതി. ജനക്ഷേമകരമായ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കിയ ഈ ഭരണസമിതിയുടെ 1977-ലെ പഞ്ചായത്ത് വിഭജനം ഒഴികെയുള്ള മറ്റ് എല്ലാ കാര്യങ്ങളിലെയും തീരുമാനങ്ങൾ ഏകകണ്ഠ്യേനയായിരുന്നു.

🏫

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

 

പഞ്ചായത്തിന്റെ സ്ഥാപിതകാലത്തുതന്നെ പ്രധാനപ്പെട്ട പല സർക്കാർ സ്ഥാപനങ്ങളും ഇവിടെ നിലവിലുണ്ടായിരുന്നു. സബ് രജിസ്ട്രാർ ആപ്പീസും ചാവടിയും അഞ്ചലാപ്പീസും ധർമ്മാശുപത്രിയും പൊലീസ് ഔട്ട് പോസ്റ്റുമൊക്കെ ഇവയിൽപ്പെടുന്നു.

🏢 സബ് രജിസ്ട്രാർ ആപ്പീസ്
🏤 ചാവടി
📮 അഞ്ചലാപ്പീസ്
🏥 ധർമ്മാശുപത്രി
👮 പൊലീസ് ഔട്ട് പോസ്റ്റ്

സ്വാതന്ത്ര്യാനന്തരം വാമനപുരം കേന്ദ്രമാക്കി അനുവദിച്ച പല ഓഫീസുകളും സ്ഥാപനങ്ങളുമൊക്കെ അറിഞ്ഞോ അറിയാതെയോ പഞ്ചായത്തിന് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ദേവസ്വം ബോർഡ് ഹൈസ്കൂൾ, എൻ.ഇ.എസ് ബ്ലോക്ക്, പ്രൈമറി ഹെൽത്ത് സെന്റർ, മൃഗാശുപത്രി, ഐ.സി.ഡി.എസ് ഓഫീസ് തുടങ്ങിയ മർമ്മപ്രധാനമായ പല സ്ഥാപനങ്ങളും എഴുത്തുകുത്തുകളിൽ വാമനപുരം എന്നാണെങ്കിലും പഞ്ചായത്തതിർത്തിയിൽ നിന്നും കിലോമീറ്ററുകൾ അകലെയാണെന്നതാണ് യാഥാർത്ഥ്യം.

എന്നിരുന്നാലും പഞ്ചായത്തുപ്രദേശത്ത് സർക്കാർ, അർദ്ധസർക്കാർ, സഹകരണ മേഖലകളിലായി ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിച്ചുപോരുന്നു.

📖

നാട്ടറിവ് – ചരിത്രം

 

🛕 വാമനപുരം എന്ന പേരിന്റെ ഉത്ഭവം

പഴയ തിരുവിതാംകൂർ പ്രദേശത്തെ മൂന്നു വാമനക്ഷേത്രങ്ങളിൽ ഏറ്റവും വിശേഷപ്പെട്ടതാണ് തിരുവാമനപുരം ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ നാടിന് വാമനപുരം എന്ന പേര് കൈവന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

👑 കൈപ്പുഴ രാജകുടുംബവും പഴമക്കഥകളും

കൈപ്പുഴ രാജകുടുംബാംഗങ്ങളാണ് വാമനപുരം ഭരിച്ചിരുന്നതെന്നും ഒരിക്കൽ ഡച്ച് പട്ടാളത്തെ ഇവിടത്തെ കർഷകർ സംഘടിച്ച് തിരിച്ചോടിച്ചിട്ടുണ്ടെന്നും പഴമക്കാർ പറഞ്ഞുകേൾക്കുന്നു.

🏇 ചരിത്രപ്രാധാന്യമുള്ള കേന്ദ്രം

ചരിത്രം പരിശോധിച്ചാൽ താലൂക്കിൽ നെടുമങ്ങാട് കഴിഞ്ഞാൽ മർമ്മപ്രധാന കേന്ദ്രമായി വാമനപുരം പണ്ടുമുതൽക്കേ കണക്കാക്കി പോന്നിരുന്നു. അതുകൊണ്ടാവാം നെടുമങ്ങാടിന്റെ രണ്ടാം തലസ്ഥാനമായി വാമനപുരം അറിയപ്പെട്ടിരുന്നത്. തങ്ങളുടെ കുതിരപ്പടയുടെ ആസ്ഥാനങ്ങളിലൊന്നായി ബ്രിട്ടീഷ് ഭരണകാലത്ത് വാമനപുരത്തെ തെരഞ്ഞെടുത്തു എന്നതിൽ നിന്നുതന്നെ ഈ നാടിന്റെ ചരിത്രപ്രാധാന്യം വ്യക്തമാണ്.

🇮🇳 സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രം

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വാമനപുരത്തിന്റെ ചരിത്രം കല്ലറ-പാങ്ങോട് സമരവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്.

വഴുതക്കാട് കുഞ്ഞുകൃഷ്ണൻ എന്ന പോലീസ് ആപ്പീസറെ കാഞ്ഞിരംപാറ ഭാഗത്ത് വച്ച് കൊല ചെയ്ത സംഭവവും കിലുക്കി മുത്തമ്മ ബ്രിട്ടീഷുകാരന്റെ ലോറി കത്തിക്കാൻ തീ കൊടുത്ത സംഭവവും കരിക്കകം മീരാസായു, കറുമ്പ അബ്ദുൽ റസാഖ്, വാത്തി കൃഷ്ണൻ എന്നിവർ ചേർന്ന് റോഡിന്റെ ഇരുവശവും നിന്ന മരങ്ങൾ മുറിച്ചിട്ട് പട്ടാളലോറികൾ തടഞ്ഞ സംഭവവും കാഞ്ഞിരംപാറയിലെ പഴയ തലമുറകൾ ഇനിയും മറന്നിട്ടില്ല.

🏚️

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകൾ

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ലാവും വിശ്രമകേന്ദ്രവുമാണ് പിൽക്കാലത്ത് യഥാക്രമം ആശുപത്രിയായും എക്സൈസ് ഓഫീസായും മാറിയിട്ടുള്ളത്. വാമനപുരത്തിന്റെ ഭരണ, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന ചരിത്രശേഷിപ്പുകളാണ് ഇവ.

🌿

ചരിത്രം പൈതൃകമാണ്

ഭരണപരമായ മാറ്റങ്ങളിലൂടെയും സാമൂഹികവും രാഷ്ട്രീയവുമായ നിരവധി ചരിത്രസംഭവങ്ങളിലൂടെയും വളർന്നുവന്ന വാമനപുരത്തിന്റെ പൈതൃകം ഈ നാടിന്റെ ഇന്നത്തെ സാമൂഹിക ജീവിതത്തിനും വികസനത്തിനും ഒരു പ്രധാന പശ്ചാത്തലമാണ്.

വാമനപുരം ഗ്രാമപഞ്ചായത്ത്
ചരിത്രം • പൈതൃകം • നാട്ടറിവ് • ജനജീവിതം