തൂഫാൻ തദ്ദേശം പഞ്ചായത്ത് തലം
October 7, 2026
വാമനപുരം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ദി നർക്കോട്ടിക്സ് ഹട്ട് (തൂഫാൻ തദ്ദേശം ) ന് തൂഫാൻ പതാക ഉയർത്തി തുടക്കമായി. 07.10.2026 ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജീവ് പി നായർ അദ്ധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ മെമ്പറായ ശ്രീ അമി തിലക് തൂഫാൻ തദ്ദേശത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഗിരിജ വിജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഡെയ്സി ബൈജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനിൽകുമാർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് രാജ്, വിവിധ വാർഡുകളിൽ നിന്നുളള ജനപ്രതിനിധികൾ, പഞ്ചായത്ത്, എക്സൈസ് & ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, ഹരിത കർമ്മസേന അംഗങ്ങൾ, ആശാവർക്കർമാർ, അംഗൻ വാടി ജീവനക്കാർ തുടങ്ങിയ വിവിധ തലത്തിലുളള അംഗങ്ങൾ ടി ചടങ്ങിൽ പങ്കെടുത്തു. ഇതിനെ തുടർന്ന് തൂഫാൻ ബാഡ്ജ് വിതരണം നടത്തുകയും തൂഫാൻ ഗ്രാമസഭ അറിയിപ്പ് നൽകുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീ ഫൈസൽ എ എസ് ടി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.