തിരുവനന്തപുരം ജില്ല
ബഡ്സ്

കളമച്ചൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ
വാമനപുരം ഗ്രാമപഞ്ചായത്ത് • തിരുവനന്തപുരം ജില്ല

ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ

BUDS Rehabilitation Centre വാമനപുരം ഗ്രാമപഞ്ചായത്ത് 2020-ൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് വിദ്യാഭ്യാസം, പകൽപരിചരണം, തൊഴിൽ പരിശീലനം എന്നിവ ലഭ്യമാക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണ്.

ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടി വരുന്നവർക്കും സാധാരണ വിദ്യാലയങ്ങളിൽ പോയി വിദ്യാഭ്യാസം നേടാൻ സാധിക്കാത്തവർക്കും ആവശ്യമായ വിദ്യാഭ്യാസവും വിവിധ തരത്തിലുള്ള പരിശീലനങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

26

 പരിശീലനാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു

സ്ഥാപനത്തിൻറെ  പ്രവർത്തനങ്ങൾ

വ്യക്തികളുടെ കഴിവുകളും താൽപര്യങ്ങളും പരിഗണിച്ച് അവരുടെ സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും സ്ഥാപനത്തിൽ നടത്തിവരുന്നു.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പുരോഗതിക്കും ആവശ്യമായ വിവിധ സേവനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുന്നതിനായി വാമനപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം പ്രവർത്തിച്ചുവരുന്നു.

ഇന്റലക്ച്വൽ ഡിസബിലിറ്റി, സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരാണ് സ്ഥാപനത്തിൽ പരിശീലനം നേടുന്നത്.

ലഭ്യമാക്കുന്ന സേവനങ്ങളും പരിശീലനങ്ങളും

01   തുടർ വിദ്യാഭ്യാസം
02   പകൽപരിചരണം
03   തൊഴിൽ പരിശീലനം
04   ആരോഗ്യപരിരക്ഷ
05   ഉച്ചഭക്ഷണം
06   സാമൂഹിക ശാക്തീകരണം
07   കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കൽ
08   ഉല്ലാസയാത്രകളും ആഘോഷപരിപാടികളും
09   രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും കൗൺസലിംഗും
10   മാനസിക പിന്തുണ
സ്വയംപര്യാപ്തതയിലേക്ക് ഒരു ചുവടുവെപ്പ്
ഭിന്നശേഷിക്കാരുടെ കഴിവുകൾ പരമാവധി വികസിപ്പിച്ച് അവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്വയംപര്യാപ്തരാക്കുന്നതിനുമാണ് സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.

ഫോട്ടോ ഗാലറി

പരിശീലനം
ഉൽപ്പനപ്രദർഷനം
ഉൽപ്പന്നപ്രദർശനംഉല്ലാസയാത്ര

സ്ഥലം

കളമച്ചൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ
വാമനപുരം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം

ഗൂഗിൾ മാപ്പിൽ സ്ഥലം കാണുക

വാമനപുരം ഗ്രാമപഞ്ചായത്ത്